Latest NewsNewsIndia

ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക്; ശ്രാബന്ദി ചാറ്റർജി സ്ഥാനാർത്ഥി, ബി.ജെ.പിയുടെ ഗ്ലാമർ കൂട്ടിയത് മിഥുൻ ചക്രബർത്തി

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ പ്രഭാവം വർധിക്കുന്നു. ബോളിവുഡിലെ എക്കാലത്തേയും സൂപ്പർ ഡാൻസറും സ്റ്റാറുമായ മിഥുൻ ചക്രബർത്തിയുടെ കടന്നുവരവോടെ ബിജെപിക്ക് ബംഗാളിൽ കൂടുതൽ സ്വീകാര്യത. കൂടുതൽ സിനിമാ താരങ്ങൾ ദേശീയതയുടെ ഭാഗമാവുകയാണ്. ബംഗാളി സിനിമാ രംഗത്തെ മികച്ച അഭിനേത്രിയായ ശ്രാബന്ദി ചാറ്റർജിയാണ് ഏറ്റവും പുതുതായി തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്.

Also Read:‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകര്‍ന്നാലോ?’; സുരേഷ് ഗോപിക്കെതിരെ അലി അക്ബർ

‘ഞാൻ ഏറെ ആവേശഭരിതയാണ്. രാജ്യംഭരിക്കുന്ന പാർട്ടി എനിക്ക് ഒരവസരം നൽകിയിരിക്കുന്നു. തെക്കൻ ബെഹലാ മണ്ഡലത്തിൽ നിന്നും ഞാൻ മത്സരിക്കുകയാണ്. ഇന്നത്തെ അതിവേഗം മാറുന്ന അന്തരീക്ഷത്തിൽ എനിക്ക് വെറുതേയിരിക്കാനാകില്ലായിരുന്നു. എനിക്ക് ജനങ്ങൾ നൽകുന്ന പിന്തുണ വലുതാണ്.’ ശ്രാബന്ദി പറഞ്ഞു.

സൗത്ത് 24 പർഗാന മേഖലയിലാണ് പ്രദേശവാസിയായ പ്രമുഖ നടി ശ്രാബന്ദി ചാറ്റർജി മത്സരിക്കുന്നത്. മാർച്ച് 2 നാണ് നടി ബിജെപിയിൽ അംഗത്വമെടുത്തത്. തൃണമൂലിന്റെ പ്രമുഖ മന്ത്രികൂടിയായ പാർത്ഥാ ചാറ്റർജിക്കെതിരെയാണ് ബെഹലാ നിയമസഭാ മണ്ഡലത്തിലേക്ക് ശ്രാബന്ദി ജനവിധി തേടുന്നത്. മാർച്ച് 27 ന് ആരംഭിക്കുന്ന ബംഗാൾ തെരഞ്ഞെടുപ്പ് ഏപ്രിൽ 29 നാണ് അവസാനിക്കുക. എട്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് 2നാണ് വോട്ടെണ്ണൽ.

Related Articles

Post Your Comments


Back to top button