ഡെറാഡൂൺ
സ്‌ത്രീകൾ കാൽമുട്ട് കീറിയ ജീൻസിടുന്നതിനെ വിമർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം. ഇത്തരം ജീൻസ് ധരിക്കുന്നത് നല്ല മാതൃകയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം. മൂല്യങ്ങളില്ലാത്ത യുവതലമുറ വിചിത്രമായ ഫാഷന് പിന്നാലെ പോകുന്നു. സ്‌ത്രീകളും ഇത് പിന്തുടരുകയാണെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം വിമാനത്തിൽ തന്റെ സീറ്റിനടുത്തിരുന്ന സ്‌ത്രീ കാൽമുട്ട് കീറിയ ജീൻസാണ് ധരിച്ചിരുന്നത്. സർക്കാർ ഇതര സംഘടനയുടെ നേതൃത്വത്തിലുള്ള അവർ കുട്ടികൾക്കൊപ്പമാണ് യാത്ര ചെയ്തത്. കാൽമുട്ട് കീറിയ ജീൻസ് ധരിക്കുന്നത് വഴി കുട്ടികൾക്ക് പകരുന്നത് നല്ല മാതൃകയല്ലെന്നും തിരത് സിങ് പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവന നാണക്കേടുണ്ടാക്കുന്നതാണെന്നും സ്‌ത്രീകളോട് മാപ്പുപറയണമെന്നും കോൺഗ്രസ് നേതാവ് പ്രീതം സിങ് പറഞ്ഞു. വസ്‌ത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്നും വിമർശനമുയർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..