Latest NewsIndiaInternational

അയോദ്ധ്യ ; രാമക്ഷേത്രത്തിന് ചൈതന്യമേകാൻ ശ്രീലങ്കയിലെ സീത ക്ഷേത്രത്തിൽ നിന്നും വിശിഷ്ടമായ കല്ല് എത്തിക്കും

തടവിലാക്കപ്പെട്ട സീതാ ദേവിയ്ക്കായി സീത എലിയായിൽ ക്ഷേത്രം നിർമ്മിച്ചിട്ടുണ്ട്.

ലക്‌നൗ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് മാറ്റേകുന്നതിനായി ശ്രീലങ്കയിലെ സീത എലിയായിൽ നിന്നും വിശിഷ്ടമായ കല്ല് എത്തിക്കും. സീതാ ദേവിയെ രാവണൻ തടവിൽ പാർപ്പിച്ചത് സീത എലിയായിലാണെന്നാണ് വിശ്വാസം. തടവിലാക്കപ്പെട്ട സീതാ ദേവിയ്ക്കായി സീത എലിയായിൽ ക്ഷേത്രം നിർമ്മിച്ചിട്ടുണ്ട്.

read also: യുവാവിന്റെ സമയോചിത ഇടപെടല്‍,​ തലകറങ്ങി താഴേക്ക് വീണ ബിനുവിന് ഇത് പുതു ജീവന്‍

ഇവിടെ നിന്നുമാണ് വിശിഷ്ടമായ കല്ല് കൊണ്ടുവരുന്നത്. ഇന്ത്യയിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണർ മിലിന്ദ മൊറഗോണ്ടയാണ് ശ്രീലങ്കയിൽ നിന്നും കല്ലുമായി ഇന്ത്യയിലേക്ക് എത്തുക. രാജ്യത്തെത്തിക്കുന്ന കല്ല് അദ്ദേഹം തന്നെ നേരിട്ട് ക്ഷേത്രം അധികൃതർക്ക് കൈമാറും. കല്ല് രാമക്ഷേത്രത്തിന്റെ ഭാഗമാകുന്നതോടെ ചൈതന്യം വർദ്ധിക്കുമെന്നാണ് അഭിപ്രായം.


 

 

Related Articles

Post Your Comments


Back to top button