Latest NewsNewsInternational

ന്യുയോര്‍ക്ക് ഗവര്‍ണര്‍ക്കെതിരെ ലൈംഗീകാരോപണം

വാഷിങ്ടണ്‍: ന്യുയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമൊക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെ സ്വന്തം പാര്‍ട്ടി നേതാക്കള്‍ തന്നെ അപലപിക്കുകയും ഗവര്‍ണറുടെ രാജി ആവശ്യപ്പെടുകയും ചെയ്തിട്ടും സംഭവത്തില്‍ പ്രതികരിക്കാതെ വൈസ് പ്രസിഡന്റ് കമല ഹാരിസ്.

2018 ല്‍ സുപ്രീം കോടതി ജഡ്ജിയായി നോമിനേറ്റ് ചെയ്ത കവനോയുടെ സെനറ്റ് കണ്‍ഫര്‍മേഷനില്‍, അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ലൈംഗീകാരോപണങ്ങളെ കുറിച്ചു ക്രോസ് വിസ്താരം നടത്തുകയും സ്ത്രീകളുടെ സംരക്ഷകയായി രംഗത്തെത്തുകയും ചെയ്ത കമല എന്തുകൊണ്ട് ഈ സന്ദര്‍ഭത്തില്‍ നിശബ്ദത പാലിക്കുന്നെന്ന് കമലയുടെ ആരാധകര്‍ പോലും ചോദിക്കുന്നു. അതേസമയം, ലൈംഗീകാരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷന്‍ ഗവര്‍ണര്‍ കുറ്റക്കാരനാണെന്നും കണ്ടെത്തിയാല്‍ രാജി ആവശ്യപ്പെടുമെന്നാണ് പ്രസിഡന്റ് ബൈഡന്‍ അഭിപ്രായപ്പെട്ടത്

Related Articles

Post Your Comments


Back to top button