19 March Friday

മലപ്പുറത്ത്‌ ഡിസിസിയെ വെല്ലുവിളിച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം; തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിൽക്കും

വെബ് ഡെസ്‌ക്‌Updated: Friday Mar 19, 2021

ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ പരസ്യമായി വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് പൊന്മളയിൽ നടത്തിയ പ്രകടനം

മലപ്പുറം > ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ വെല്ലുവിളിച്ച്  കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും പന്തംകൊളുത്തി പ്രകടനം. തെരഞ്ഞെടുപ്പില്‍ യുഡിഎഫിൽനിന്ന് വിട്ടുനിൽക്കുന്നു എന്നറിയിച്ചായിരുന്നു തെരുവില്‍ പ്രതിഷേധം.

കോണ്‍ഗ്രസ്  പുനഃസംഘടനയുമായി ബന്ധപ്പെട്ട് ജില്ലാ നേതാക്കളുടെ ഇടപെടലിനെതിരെയാണ് പൊന്മളയിൽ നൂറോളം പേര്‍ വ്യാഴാഴ്ച രാത്രി പദയാത്ര നടത്തിയത്. പൊന്മള, മാറാക്കര പഞ്ചായത്തുകളിലെയും കോട്ടക്കൽ നഗരസഭയിലെയും നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു ഡിസിസിക്കെതിരെ പരസ്യമായി വെല്ലുവിളി നടത്തിയത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം കോട്ടക്കൽ, മലപ്പുറം മണ്ഡലം കമ്മിറ്റികളെ വെട്ടിനിരത്തിയിരുന്നു. വരുംദിവസങ്ങളിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top