വടകര > ഇരുനില കെട്ടിടത്തിൽനിന്ന് തലകറങ്ങി താഴേക്ക് വീഴുന്നതിനിടെ യുവാവ് രക്ഷകനായി. കേരള ബാങ്ക് കെട്ടിടത്തിൽനിന്ന് വീഴുന്നതിനിടെയാണ് വടകര കീഴൽ സ്വദേശി ടി എം ബാബുവിന്റെ മനഃസാന്നിധ്യം ഒരാളുടെ ജീവൻ രക്ഷിച്ചത്. അരൂർ സ്വദേശിയായ യുവാവ് ബാബുവുമായി സംസാരിക്കുന്നതിനിടയിലാണ് തലകറങ്ങി താഴേക്ക് മറിഞ്ഞത്. ബാബു പെട്ടെന്ന് ഇയാളുടെ കാലിൽ പിടിക്കുകയായിരുന്നു. തുടർന്ന് ബാങ്കിലെത്തിയവരുടെയും ജീവനക്കാരുടെയും സഹായത്തോടെ രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യം നവമാധ്യമങ്ങളിൽ വൈറലായി. ബാബുവും അപകടത്തിൽപ്പെട്ടയാളും ക്ഷേമനിധി തുക അടയ്‌ക്കാനാണ് ബാങ്കിലെത്തിയത്. എൽഡിഎഫ് മേമുണ്ട മേഖലാ തെരഞ്ഞെടുപ്പ് കൺവൻഷനിൽബാബുവിനെ അനുമോദിച്ചു.
കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ബാങ്ക് പ്രവർത്തിച്ചിരുന്നത്. ബാങ്കിന് പുറത്തുള്ള വരാന്തയിൽ നിൽക്കുകയായിരുന്നു വിനുവും ബാബുവും. ഏറെ നേരത്തേ നിൽപ്പിനിടയിൽ തലകറങ്ങിയ വിനു അരഭിത്തി കടന്ന് താഴേക്ക് പതിക്കുന്നതിനിടയിലാണ് ബാബു കണ്ടത്. മറിഞ്ഞു വീഴുന്നതിനിടയിൽ ബാബു വിനുവിന്റെ കാലിൽ പിടിക്കുകയായിരുന്നു. തുടർന്ന് ബാങ്കിലെത്തിയവരുടെയും ജീവനക്കാരുടെയും സഹായത്തോടെ രക്ഷപ്പെടുത്തി.
ബാബുവിന്റെ കൃത്യമായ ഇടപെടലാണ് ബോധരഹിതനായ യുവാവിന്റെ ജീവൻ രക്ഷപ്പെടാൻ കാരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വൈറലാണ്. കീഴൽ സ്വദേശിയാണ് തയ്യിൽ മീത്തൽ ബാബു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..