KeralaLatest NewsNews

ശബരിമലയെ ഇടതുസർക്കാർ കുരുതിക്കളമാക്കി,വിശ്വാസികൾ ഇതിന് തിരിച്ചടി നൽകുമെന്ന് രമേശ് ചെന്നിത്തല

കൊല്ലം : മതസൗഹാർദ്ദ കേന്ദ്രമായ ശബരിമലയെ ഇടതുസർക്കാർ കുരുതിക്കളമാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പനെ ആക്ഷേപിക്കാൻ ശ്രമിച്ചു. വിശ്വാസികളുടെ ഹൃദയവികാരം ചവിട്ടിമെതിച്ചു. വിശ്വാസികൾ ഇതിന് തിരിച്ചടി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

കോൺഗ്രസിൽ തലമുറ മാറ്റത്തിന്‍റെ സമയമാണെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക വൈകിയതിന് കാരണങ്ങളില്‍ ഒന്ന് ഇതാണ്. സ്ഥാനാർത്ഥി പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ് . തലമുറ മാറ്റം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Read Also :  വീട്ടമ്മമാർക്ക് പെൻഷൻ, ക്ഷേമ പെൻഷൻ 2500 രൂപയാക്കും; പ്രകടന പത്രിക പുറത്തിറക്കി എൽ ഡി എഫ്

ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് എതിരായ ആരോപണം ചെന്നിത്തല ആവർത്തിച്ചു. ഇ.എം.സി.സിയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ വെച്ചും ചർച്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഉടൻ പുറത്തു വിടുമെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Post Your Comments


Back to top button