KeralaNattuvarthaNews

നിയന്ത്രണംവിട്ട കാര്‍ നദിയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: ചിറയന്‍കീഴില്‍ നിയന്ത്രണംവിട്ട കാര്‍ നദിയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. പുളിമൂട്ട് കടവ് സ്വദേശികളായ ജ്യോതിദേവ് (55), മധു (58) എന്നിവരാണ് മരിച്ചത്. രാവിലെ ആറോടെ പുളിമൂട്ട് കടവ്- കരുന്ത്വാ കടവ് റോഡിലായിരുന്നു അപകടം.

Read Also : ‘സ്ത്രീകൾ വരുന്നത് അയ്യപ്പന് പ്രശ്നമല്ലെങ്കിൽ പിന്നെന്താ?’; കഴക്കൂട്ടം യുഡിഎഫ് സ്ഥാനാർത്ഥിക്ക് പഴയ ബ്ലോഗ് പാരയാകുമ്പോൾ

റോഡിന്റെ ഒരു വശം തകര്‍ന്നു കിടന്നതാണ് അപകടത്തിനിടയാക്കിയത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഏറെ നേരം ശ്രമിച്ചാണ് ജ്യോതിദേവിനെയും മധുവിനെയും കരയ്‌ക്കെത്തിച്ചത്. ഇരുവരേയും ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണാന്തരചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.

Related Articles

Post Your Comments


Back to top button