Latest NewsNews

ഇന്ത്യയില്‍ നിന്ന് ബ്രിട്ടണിലേയ്ക്ക് കയറ്റി പോകുന്നത് ദശലക്ഷക്കണക്കിന് ഡോസ് കോവിഡ് വാക്‌സിനുകള്‍

ഇന്ത്യന്‍ വാക്‌സിന് സ്വീകാര്യതയേറുന്നു

ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന് സ്വീകാര്യതയേറുന്നു. ഇന്ത്യയില്‍ നിന്ന് ബ്രിട്ടണിലേയ്ക്ക് ദശലക്ഷക്കണക്കിന് ഡോസ് കോവിഡ് വാക്‌സിനുകളാണ് കയറ്റിപ്പോകുന്നത്. ബ്രിട്ടണില്‍ ഇന്ത്യയുടെ കോവിഡ് വാക്‌സിനാണ് നിലവില്‍ ജനങ്ങള്‍ക്ക് നല്‍കി വരുന്നത്.

Read  Also : രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു, ഒരു ദിവസം മാത്രം കോവിഡ് സ്ഥിരീകരിച്ചത് 39,726 പേര്‍ക്ക്

എന്നാല്‍ ബ്രിട്ടണിലെ കോവിഡ് വാക്സിന്‍ വിതരണത്തില്‍ ഏപ്രിലില്‍ കുറവുണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ .ഇന്ത്യയില്‍ നിന്നുള്ള വാക്സിന്‍ കയറ്റുമതി വൈകുമെന്നതാണ് കാരണം. മാര്‍ച്ച് 29 മുതല്‍ വാക്സിന്‍ വിതരണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് രാജ്യത്തെ ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത് .

ബ്രിട്ടനിലെത്തുന്ന വാക്സിന്‍ ഡോസുകളുടെ അളവില്‍ താമസിയാതെ കുറവുണ്ടാകുമെന്നും ഒരാഴ്ച മുമ്പ് തയ്യാറാക്കിയ പദ്ധതിയനുസരിച്ചുള്ള വിതരണം നടപ്പാക്കുന്നത് അസാധ്യമാകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു .ഇന്ത്യയിലെ വാക്‌സിന്‍ ഉല്‍പ്പാദന കേന്ദ്രമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വാക്സിന്‍ കയറ്റുമതി കുറയുന്നതും യു.കെയിലെ ഒരു ബാച്ച് വാക്സിന്റെ പുന:പരീക്ഷണം വൈകുന്നതുമാണ് കാരണമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
അതേസമയം, അഞ്ച് ദശലക്ഷം ഡോസുകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ബ്രിട്ടണില്‍ എത്തിച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വക്താവ് അറിയിച്ചു. ഇന്ത്യയിലെ വാക്സിന്‍ വിതരണം കണക്കിലെടുത്തായിരിക്കും ശേഷിക്കുന്ന ഡോസുകളുടെ കയറ്റുമതിയെന്നും ജോണ്‍സണ്‍ പറഞ്ഞു.

Related Articles

Post Your Comments


Back to top button