19 March Friday

പട്ടികജാതിക്ഷേമം: വേണ്ടെന്നുവച്ചത് അരലക്ഷം കോടി

വെബ് ഡെസ്‌ക്‌Updated: Friday Mar 19, 2021

ന്യൂഡൽഹി
പട്ടികജാതി ക്ഷേമപ്രവർത്തനങ്ങൾക്കായി കേന്ദ്രമന്ത്രാലയങ്ങൾക്ക് കഴിഞ്ഞ നാല്‌ വർഷം‌ അനുവദിച്ചതിൽ 50,000 കോടി രൂപ വിനിയോഗിച്ചില്ല. മൊത്തം ഫണ്ടിന്റെ 20 ശതമാനത്തോളം തുകയാണിത്‌. ആസൂത്രണ കമീഷൻ കാലഘട്ടത്തിൽ ഉണ്ടായിരുന്ന പട്ടികജാതി ഉപപദ്ധതി സംവിധാനത്തിനു പകരം ആവിഷ്‌കരിച്ച ഡിഎപിഎസ്‌സി(വികസന കർമപദ്ധതി) പ്രകാരമുള്ള ഫണ്ടാണ്‌ വിനിയോഗിക്കാതെ പോകുന്നത്.

ഡിഎപിഎസ്‌സി പ്രകാരം 2017–-18 മുതൽ നടപ്പുവർഷംവരെ 2.6 ലക്ഷം കോടിയോളം അനുവദിച്ചു. ഇതിൽ 50,000 കോടിയോളം മടക്കിനൽകി. കഴിഞ്ഞ വർഷം അനുവദിച്ചതിൽ 41 ശതമാനം തുകയും മടക്കി. ‌കൃഷി, സ്‌കൂൾ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഊർജം, കുടിവെള്ളം, സാമൂഹ്യനീതി, പെട്രോളിയം–-പ്രകൃതിവാതകം തുടങ്ങിയ വകുപ്പുകളാണ്‌ മുഖ്യമായും ഈ തുക വിനിയോഗിക്കേണ്ടത്‌. ചെലവിട്ട തുകയിൽ 1.33 ലക്ഷം കോടി പട്ടികജാതി വിഭാഗങ്ങൾക്ക്‌ നേരിട്ട്‌ പ്രയോജനം ലഭിക്കുന്ന വിധത്തിൽ വിനിയോഗിച്ചില്ലെന്നും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top