Latest NewsInternational

‘പുരുഷന്മാരുടെ ദൃഷ്ടി മൂലം സ്ത്രീകൾക്ക് ഈ മാരക രോഗങ്ങൾ ഉണ്ടാകും അതിനാൽ ബുർഖ ധരിക്കണം’ : സാക്കിർ നായിക്

പുരുഷന്മാരുടെ ദൃഷ്ടിയിൽ നിന്ന് ഉണ്ടാവുന്ന കാന്തിക വികിരണങ്ങൾ സ്ത്രീകളിൽ പതിക്കുമ്പോൾ സ്ത്രീകൾക്ക് ത്വക്ക് ക്യാൻസറും മുടി കൊഴിച്ചിലും ഉണ്ടാവുമെന്നാണ് സാക്കിർ നായിക് പറയുന്നത്.

പുരുഷന്മാരുടെ ദൃഷ്ടി പതിയുന്നത് മൂലം സ്ത്രീകൾക്ക് ത്വക്ക് ക്യാൻസർ ഉണ്ടാവുമെന്ന പുതിയ കണ്ടുപിടിത്തവുമായി വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്. പുരുഷന്മാരുടെ ദൃഷ്ടിയിൽ നിന്ന് ഉണ്ടാവുന്ന കാന്തിക വികിരണങ്ങൾ സ്ത്രീകളിൽ പതിക്കുമ്പോൾ സ്ത്രീകൾക്ക് ത്വക്ക് ക്യാൻസറും മുടി കൊഴിച്ചിലും ഉണ്ടാവുമെന്നാണ് സാക്കിർ നായിക് പറയുന്നത്. ഇത് ഒഴിവാക്കാനായി ഉറപ്പായും സ്ത്രീകൾ ബുർഖ ധരിക്കണമെന്നും ഇയാൾ പറയുന്നു.

ഇത് സ്ത്രീകൾക്ക് മാത്രമാണ് ബാധകമെന്നും പുരുഷന്മാർക്ക് പ്രശ്‌നമില്ലെന്നും അതിനാലാണ് സ്ത്രീകൾ മാത്രം ബുർഖ ധരിക്കാൻ പറയുന്നതെന്നും സാക്കിർ നായിക് പറയുന്നു. വിദ്വേഷ മത പ്രഭാഷണം കാരണം ഇന്ത്യയിൽ കേസ് ഉണ്ടായതോടെ സാക്കിർ നായിക്ക് രാജ്യം വിടുകയായിരുന്നു. ഇയാളുടെ പ്രസംഗങ്ങളിൽ ആകൃഷ്ടരായ നിരവധി യുവാക്കളാണ് തീവ്രവാദത്തിലേക്ക് തിരിഞ്ഞത് എന്ന് കണ്ടത്തിയിരുന്നു.

read also: രാഹുല്‍ഗാന്ധി എവിടെ പോകുന്നു, വരുന്നു എന്നുപോലും ആര്‍ക്കുമറിയാത്ത അവസ്ഥ : പിസി ചാക്കോ

അതേസമയം മലേഷ്യയിലും ഇയാൾക്കെതിരെ നടപടികൾ ഉണ്ട്. ഹിന്ദുക്കൾക്കും ചൈനീസ് വംശജർക്കുമെതിരെ വംശീയ വിദ്വേഷം ചൊരിഞ്ഞതിനു ഇവിടെയും വിലക്കുണ്ട്.സാക്കിര്‍ നായിക്കിന്റെ പ്രസംഗം വിവാദമായതോടെ മലേഷ്യയിലെ ഏഴുസംസ്ഥാനങ്ങളില്‍ കഴിഞ്ഞ വർഷം തന്നെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ നിരോധിച്ചിരുന്നു.

Related Articles

Post Your Comments


Back to top button