KeralaCinemaMollywoodLatest NewsNewsEntertainment

പ്രശസ്ത സംഗീത സംവിധായകന്‍ മനു രമേശിന്റെ ഭാര്യ അന്തരിച്ചു

ചലച്ചിത്ര സംഗീത സംവിധായകന്‍ മനു രമേശിന്റെ ഭാര്യ ഉമ (35) അന്തരിച്ചു. ശക്തമായ തലവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. മരണശേഷം കോവിഡ് പരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവ് ആണ്.

എറണാകുളം പേരണ്ടൂര്‍ ആണ് മനു രമേശും ഉമയും താമസിച്ചിരുന്നത്. ഇരുവര്‍ക്കും അഞ്ചു വയസ്സുള്ള മകളുണ്ട്. ഉമ അധ്യാപികയായിരുന്നു. ഈയടുത്ത കാലത്താണ് ഉമയ്ക്ക് ഡോക്ടറേറ്റ് കിട്ടിയിരുന്നു.

മലയാളത്തിലെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് മനു രമേശ്. ‘ഗുലുമാല്‍ ദ് എസ്കേപ്’, ‘പ്ലസ് ടു’, ‘അയാള്‍ ഞാനല്ല’ എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെയാണ് മനു രമേശ് ശ്രദ്ധിക്കപ്പെട്ടത്.

Post Your Comments


Back to top button