Latest NewsNewsWomenBeauty & StyleLife Style

മുഖസൗന്ദര്യത്തിനായി ഒലിവ് ഓയിൽ ഇങ്ങനെ ഉപയോ​ഗിക്കൂ

ആരോഗ്യകരമായ എണ്ണകളിൽ ഒന്നാണ് ഒലീവ് ഓയിൽ. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ കേടുപാടുകൾ കുറയ്ക്കാൻ ഇതിലെ ആന്റിഓക്‌സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവയും സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ഒലിവ് ഓയിൽ ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് നോക്കാം.

പാല്‍പ്പാട, തക്കാളിനീര് എന്നിവ കലര്‍ത്തി ഇതില്‍ രണ്ട് തുള്ളി ഒലിവ് ഓയില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടി മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം. മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ഇത് സഹായിക്കും.

ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ തുല്യ അളവിലെടുത്തു കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്.

Read Also :  താരപരിവേഷങ്ങളില്ലാതെ തൃശൂരിന്റെ മണ്ണിലേയ്ക്ക് വീണ്ടും സുരേഷ് ഗോപി, പ്രിയനേതാവെന്ന് ആര്‍ത്തുവിളിച്ച് ജനങ്ങള്‍

അരകപ്പ് ഓട്‌സ് വേവിച്ചെടുക്കുക. ഇത് തണുത്ത ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു മുട്ടവെള്ളയും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം. ഇത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

 

 

 

Related Articles

Post Your Comments


Back to top button