ന്യൂഡൽഹി
കേന്ദ്രസർക്കാർ ഇൻഷുറൻസ് മേഖല സ്വകാര്യ കുത്തകകൾക്ക് കൈമാറുന്നതിനെതിരെ പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിലെ 60,000ൽപരം ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കി. പൊതുമേഖല ഇൻഷുറൻസ് കമ്പനി വിൽക്കാനും ഇൻഷുറൻസ് മേഖലയിൽ വിദേശനിക്ഷേപ പരിധി 74 ശതമാനമാക്കാനും എൽഐസി ഓഹരി വിറ്റഴിക്കാനുമുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ വിഷയത്തിൽ വ്യാഴാഴ്‌ച എൽഐസി ജീവനക്കാർ പണിമുടക്കും.
നാഷണൽ ഇൻഷുറൻസ് കമ്പനി, ദി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി, ദി ഓറിയന്റൽ ഇൻഷുറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി എന്നിവിടങ്ങളിലെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..