KeralaLatest News

ഇത്തവണയും മഞ്ചേശ്വരത്ത് അയാളുണ്ട് ! കഴിഞ്ഞ തവണ കെ.സുരേന്ദ്രന്റെ തോല്‍വിക്ക് കാരണമായ ആൾ

ഒന്നര വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സുന്ദര ഇത്തവണ വീണ്ടും മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്.

ബിജെപിയ്ക്ക് കേരളത്തില്‍ ഏറ്റവും നിരാശ പകര്‍ന്ന തെരഞ്ഞെടുപ്പ് ഫലമായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തേത്. വെറും 89 വോട്ടുകള്‍ക്കാണ് മുസ്‌ളിം ലീഗിന്റെ പിബി അബ്ദുള്‍ റസാഖിനോട് നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രന്‍ അന്ന് പരാജയപ്പെട്ടത്. കപ്പിനും ചുണ്ടിനുമിടയില്‍ കെ സുരേന്ദ്രന് വിജയം നിഷേധിച്ചതിനു പിന്നില്‍ മറ്റൊരാള്‍ കൂടിയുണ്ട്.

‘കെ സുന്ദര’ എന്ന ബിഎസ്പി സ്ഥാര്‍നാര്‍ത്ഥി. പേരിലെ സാമ്യത പോലും അനുകൂലമായി വന്നതോടെ കെ സുന്ദര നേടിയത് 467 വോട്ടുകളാണ്. ഐസ്‌ക്രീം ചിഹ്നത്തിലാണ് സുന്ദര മത്സരിച്ചത്. പേരിലെയും ചിഹ്നത്തിലേയും സാദൃശ്യം സുരേന്ദ്രനെ ചതിച്ചുവെന്നാണ് പൊതുവെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും മറ്റുള്ളവരുടെയും വിലയിരുത്തല്‍.

read also: ധര്‍മ്മടത്തേക്കില്ലെന്നു കെ സുധാകരന്‍, ‘എനിക്ക് പകരം രമണൻ ഗോദയിൽ ഇറങ്ങുമെന്ന്’ സോഷ്യൽ മീഡിയ

ഒന്നര വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സുന്ദര ഇത്തവണ വീണ്ടും മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. ഇതിനു പിന്നിൽ കെ സുരേന്ദ്രന്റെ രാഷ്ട്രീയ എതിരാളികളുടെ കറുത്ത കാരങ്ങളുണ്ടെന്നും വിലയിരുത്തലുണ്ട്. അതേസമയം മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി പ്രചാരണ രംഗത്ത് കൂടുതല്‍ സജീവമാകാനും സുന്ദര തീരുമാനിച്ചിട്ടുണ്ട്

 

Related Articles

Post Your Comments


Back to top button