KeralaLatest NewsNews

മലയോര ഹൈവേ പദ്ധതി അതിവേഗം മുന്നോട്ടെന്ന് സി.പി.എം

തിരുവനന്തപുരം: മലയോര ഹൈവേ പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതു വെറും പ്രഖ്യാപനമായി ഒതുങ്ങുമെന്ന് പലരും പരിഹാസപൂര്‍വം പ്രവചിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ബൃഹദ് പദ്ധതി അതിവേഗം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്ന് സി.പി.എം പറയുന്നു. 3500 കോടി രൂപയുടെ ഈ പദ്ധതി സംസ്ഥാനത്തെ മലയോര പ്രദേശങ്ങളെ മുഴുവന്‍ ബന്ധിപ്പിക്കും. അതിലൂടെ മലയോര മേഖലകളിലും അത്യാധുനികമായി നിര്‍മ്മിച്ച റോഡുകള്‍ എന്ന സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് സി.പി.എം ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം.

മലയോര ഹൈവേ പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതു വെറും പ്രഖ്യാപനമായി ഒതുങ്ങുമെന്ന് പലരും പരിഹാസപൂര്‍വം പ്രവചിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ബൃഹദ് പദ്ധതി അതിവേഗം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഹൈവേയുടെ തുടക്കമായ നന്ദാരപദവ് മുതല്‍ ചേവാര്‍ വരെയുളള ഭാഗവും, കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള ഭാഗവും പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ മുതല്‍ ചല്ലിമുക്ക് വരെയുള്ള ഭാഗവും ഇതിനോടകം നാടിന് സമര്‍പ്പിച്ചുകഴിഞ്ഞു.

കാസര്‍കോഡ് ജില്ലയില്‍ നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ ആകെ 1251 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് മലയോര ഹൈവേ പദ്ധതി. 3500 കോടി രൂപയുടെ ഈ പദ്ധതി സംസ്ഥാനത്തെ മലയോര പ്രദേശങ്ങളെ മുഴുവന്‍ ബന്ധിപ്പിക്കും. അതിലൂടെ മലയോര മേഖലകളിലും അത്യാധുനികമായി നിര്‍മ്മിച്ച റോഡുകള്‍ എന്ന സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

ജനങ്ങളോടുള്ള വാക്ക് പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഈ സര്‍ക്കാരിനു സാധിക്കുന്നു എന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന് വലിയ സംതൃപ്തി നല്‍കുന്ന ഒന്നാണെന്നും കുറിപ്പില്‍ പറയുന്നു.

 

Related Articles

Post Your Comments


Back to top button