Latest NewsNewsIndia

അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തു; 21 കാരന് വധശിക്ഷ

അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ 21 കാരനായ യുവാവിന് വധശിക്ഷ

ജയ്പൂർ: അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ 21 കാരനായ യുവാവിന് വധശിക്ഷ. രാജസ്ഥാനിലെ ജുൻജുനു ജില്ലാ പോക്‌സോ കോടതിയാണ് വിധിപ്രസ്താവം നടത്തിയത്. 2020 ഫെബ്രുവരി 19 നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

വീടിന് സമീപത്തെ കൃഷിയിടത്തിൽ കളിക്കുകയായിരുന്ന അഞ്ചുവയസുകാരിയെയാണ് 21 കാരൻ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തത്. കുട്ടിക്കൊപ്പം കളിച്ചു കൊണ്ടിരുന്ന കൂട്ടുകാരിയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.

Read Also: ശബരിമല വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ല: ഭരണഘടനാപരമായ കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്; യെച്ചൂരി

പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഗുരുതര പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. കേസിൽ 40 ഓളം സാക്ഷികളെയും 250 ഓളം തെളിവുകളും പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

Read Also: കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ ഇത്തവണ തനിക്കുള്ളത്; യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു

Related Articles

Post Your Comments


Back to top button