18 March Thursday

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ : റയൽ, സിറ്റി ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 18, 2021


മാഡ്രിഡ്‌
റയൽ മാഡ്രിഡും മാഞ്ചസ്‌റ്റർ സിറ്റിയും ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ കടന്നു. റയൽ രണ്ടാംപാദ പ്രീ ക്വാർട്ടറിൽ അറ്റ്‌ലാന്റയെ 3–-1ന്‌ തകർത്തു. ഇരുപാദങ്ങളിലുമായി 4–-1ന്റെ മുൻതൂക്കത്തിലാണ്‌ റയലിന്റെ മുന്നേറ്റം.

സിറ്റി 2–-0ന്‌ ബൊറൂസിയ മോൺചെൻഗ്ലാദ്‌ബായെ മറികടന്നു. ഇരുപാദങ്ങളിലുമായി 4–-0ന്റെ ലീഡ്‌. കഴിഞ്ഞ രണ്ട്‌‌ സീസണുകളിലും ക്വാർട്ടർ കാണാത്ത റയൽ  ഇക്കുറി മികച്ച പ്രകടനത്തോടെയാണ്‌ ക്വാർട്ടർ ഉറപ്പാക്കിയത്‌. കരിം ബെൻസെമയും സെർജിയോ റാമോസും മാർകോ അസെൻസിയോയും മുൻ ചാമ്പ്യൻമാർക്കായി ഗോളടിച്ചു. ലൂയിസ്‌ മുറിയേലിന്റെ ഫ്രീകിക്ക്‌ ഗോളിൽ അറ്റ്‌ലാന്റ ഒരെണ്ണം മടക്കി.

സിറ്റിക്ക്‌ എളുപ്പമായിരുന്നു. കെവിൻ ഡി ബ്രയ്‌നും ഇകായ്‌ ഗുൺഡോവനും മൊൺചെൻഗ്ലാദ്‌ബായുടെ പ്രതീക്ഷകൾ തകർത്തു. ഗുൺഡോവന്‌ ഈ സീസണിൽ 15 ഗോളുമായി. സിറ്റിയുടെ സീസണിലെ മികച്ച ഗോൾ വേട്ടക്കാരനാണ്‌ ഗുൺഡോവൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top