CinemaLatest NewsNewsHollywood

ഗാർഹിക പീഡനം; ബ്രാഡ് പിറ്റിനെതിരെ ആഞ്ചലീന ജോളി

താനും ഗാർഹിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹോളിവുഡ് നായിക ആഞ്ചലീന ജോളി. നടനും മുൻ ഭർത്താവുമായ ബ്രാഡ് പിറ്റിനെതിരെയാണ് 45കാരിയായ ആഞ്ചലീയുടെ ആരോപണമുയർന്നിരിക്കുന്നത്. ബ്രാഡ് പിറ്റിനെതിരെയുള്ള തെളിവുകൾ  കോടതിയിൽ സമർപ്പിച്ചുവെന്നും ആഞ്ചലീന ജോളി വ്യക്തമാക്കി. 57കാരനായ നടന്റെ അക്രമ സ്വഭാവത്തെക്കുറിച്ച് ഇവരുടെ മക്കൾ മൊഴി നൽകുമെന്നും യുഎസ് വീക്കിലിയും ഇടി ഓൺലൈനും റിപ്പോർട്ട് ചെയ്തു.

ആഞ്ചലീന ബ്രാഡ് പിറ്റ് ദമ്പതികൾക്ക് ആറ് മക്കളാണുള്ളത്. ഇതിൽ മിക്കവാറും പ്രായപൂർത്തിയാകാത്തവരാണ്. മൂന്ന് കുട്ടികളെ വിയറ്റ്നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നും ദത്തെടുത്തതാണ്. 2004ൽ മിസ്റ്റർ ആൻഡ് മിസ്സിസ് സ്മിത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഇവർ പരിചയപ്പെടുന്നത്. 2004 ഇവർ വിവാഹിതരാവുകയും തുടർന്ന് രണ്ട് വർഷത്തിനുശേഷം വേർപിരിയുകയും ചെയ്തു.

Related Articles

Post Your Comments


Back to top button