18 March Thursday

കേരള കോൺഗ്രസ്‌ നേതാവ്‌ സ്‌കറിയാ തോമസ്‌ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 18, 2021

കൊച്ചി > കേരള കോൺഗ്രസ്‌ നേതാവ്‌ സ്‌കറിയാ തോമസ്‌ (74) അന്തരിച്ചു . കോവിഡാനന്തര ചികിത്സയിലിരിക്കെ  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

1977 മുതല്‍ 84 വരെ കോട്ടയം ലോകസഭാംഗമായിരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ   കടുത്തുരുത്തിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു.കേരള കോൺഗ്രസ്‌ വിട്ട്‌ പിസി തോമസിനൊപ്പം പ്രവർത്തിച്ചുവെങ്കിലും പീന്നീട്‌ ഇടത്‌പക്ഷ മുന്നണിക്കൊപ്പമായിരുന്നു.

അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചു. ഭാര്യ: ലളിത. മക്കൾ: നിർമ്മല, അനിത, കെ ടി സ്കറിയ, ലത.

സ്കറിയാ തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടുതവണ ലോകസഭാംഗമെന്ന നിലയിൽ പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top