KeralaLatest NewsNewsDevotional

ശത്രുഭയം ബാധിക്കില്ല ഈ സൂര്യമന്ത്രം ദിവസവും ജപിച്ചാല്‍

രോഗശാന്തിക്ക് സൂര്യദേവധ്യാനം നല്ലതാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു. നേത്രരോഗം, അസ്ഥിസംബന്ധമായ രോഗങ്ങള്‍, ശത്രുഭയം തുടങ്ങിയവയ്ക്ക് ഈ മന്ത്രജപം പരിഹാരമാണെന്ന് വിശ്വസിക്കുന്നു. തേജസ്വിയായ ആദിത്യദേവനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട്

‘ ജപാ കുസുമ സങ്കാശം കാശ്യപേയം മഹാദ്യു തിം
തമോരിം സര്‍വ്വ പാപഘ്‌നം പ്രണതോ സ്മി ദിവാകരം ‘

എന്ന മന്ത്രം എല്ലാ ദിവസവും 41 തവണ ജപിക്കണം.

ത്രിനേത്രനും സര്‍വ്വാഭരണ ഭൂഷിതനായി ചുവന്ന താമരയില്‍ ഇരുന്നുകൊണ്ട് പിന്നിലെ രണ്ടു കൈകളില്‍ താമരയും, മുന്നിലെ വലംകൈയില്‍ വരദാന മുദ്രയും, ഇടം കൈയില്‍ അഭയമുദ്രയും ധരിച്ചിരിക്കുന്ന സൂര്യഭഗവാനെയാണ് ധ്യാനിക്കേണ്ടത്. കാര്‍ത്തിക, ഉത്രം, ഉത്രാടം, എന്നീ നക്ഷത്രക്കാര്‍ക്ക് ഇത് ഏറെ ഉത്തമമാണ് .

Related Articles

Post Your Comments


Back to top button