Latest NewsNewsIndia

സെപ്റ്റിടാങ്കിൽ വീണു സഹോദരങ്ങൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചത് പത്തുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയ്ക്ക്

ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച വാർത്തയായിരുന്നു അത്. ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചിരിക്കുന്നു. സെപ്റ്റിക് ടാങ്കില്‍ വീണ് സഹോദരങ്ങള്‍ ഉള്‍പ്പടെ അഞ്ച് പേരാണ് മരണത്തിനു കീഴടങ്ങിയത്. ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിലാണ് സംഭവം. സെപ്റ്റിക് ടാങ്കില്‍ വീണ പത്തുവയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Also Read:‘വാങ്ക് വിളി ഉറക്കത്തേയും ജോലിയേയും ബാധിക്കുന്നു’; സർ‌വകലാശാല വൈസ് ചാൻസിലറുടെ പരാതിയെ തുടർന്ന് ഉച്ചഭാഷിണി നീക്കം ചെയ്തു

പത്ത് വയസുകാരനായ അനുരാഗ് കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. അനുരാഗിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് പേര്‍ സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഒരു നാട് തന്നെ ദുഖത്തിലാഴ്ന്നിരിക്കുകയാണ് ഈ സംഭവത്തോടെ

Related Articles

Post Your Comments


Back to top button