ലണ്ടൻ >സമീക്ഷ യുകെ സാംസ്‌കാരിക സദസ്സിൽ സാഹിത്യകാരൻ അശോകൻ ചരുവിലും മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബും സംസാരിക്കുന്നു. ഞായറാഴ്‌ചയാണ് ഇവർ പങ്കെടുക്കുന്ന സാംസ്‌കാരിക സദസ്സ്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനാണ് സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സ് ഉദ്‌ഘാടനം ചെയതത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം.
കെ ജെ ജേക്കബ് "ഇടതു ഭരണവും മാധ്യമ സമീപനവും , അശോകൻ ചരുവിൽ "കേരള രാഷ്ട്രീയത്തിൽ പുരോഗമന സാഹിത്യത്തിൻറെ പങ്ക് " എന്നീ വിഷയങ്ങളിൽ സംസാരിക്കും.
ഞായറാഴ്ച നടക്കുന്ന സാംസ്കാരിക സദസ്സിലേക്ക് ഇടതുപക്ഷ ആശയങ്ങളോട് ചേർന്നുനിൽക്കുന്ന മുഴുവൻ ആൾക്കാരെയും. സ്വാഗതം ചെയ്യുന്നുവെന്നു സമിക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.യുകെ സമയം 12. 30ന് സൂം മീറ്റിലാണ് പരിപാടി നടക്കുക
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..