Latest NewsNewsIndia

അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

ജയ്പൂര്‍: അഞ്ചു വയസുകാരിയെ ബലാത്സം​ഗം ചെയ്ത 21 കാരന് വധശിക്ഷ വിധിച്ചു രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്സോ കോടതി. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതിയുടെ അതിവേഗ നടപടി.

Read Also : ഇനി കള്ളവോട്ട് നടക്കില്ല ; വോ​ട്ട​ര്‍​ പ​ട്ടി​ക​ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

കഴിഞ്ഞ മാസം 19-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അഞ്ച് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടിച്ച പൊലീസ് ഒന്‍പത് ദിവസത്തില്‍ കൃത്യമായ തെളിവുകളോടെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ട് നിന്നിരുന്ന കുഞ്ഞിനെ 21കാരനായ പ്രതി തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി ഇക്കാര്യം ഉടന്‍ തന്നെ കുഞ്ഞിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടുകാര്‍ സ്ഥലത്ത് വന്നെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് പരുക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്.

Related Articles

Post Your Comments


Back to top button