CricketLatest NewsNewsSports

ടി20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി കോഹ്ലിയും ബട്ട്ലറും

അഹമ്മദാബാദിൽ മൂന്നാം ടി20യിലെ ബാറ്റിംഗ് മികവിന്റെ ബലത്തിൽ ടി20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഇംഗ്ലണ്ട് ഓപ്പണർ ജോസ് ബട്ട്ലറും. കോഹ്ലി അഞ്ചാം സ്ഥാനത്തേക്ക് തിരികെ എത്തിയപ്പോൾ ജോസ് ബട്ട്ലർ ആദ്യ 20യിലേക്ക് എത്തി. 73, 77 എന്നീ സ്കോറുകളാണ് വിരാട് കോഹ്ലി ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി20യിൽ നേടിയത്.

ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ 83 റൺസ് നേടിയ ബട്ട്ലർ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 19ാം റാങ്കിലേക്ക് ഉയർന്നു. അതേസമയം, ഒക്ടോബറിൽ താരം 17ാം റാങ്കിലെത്തിയതാണ് താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്ക്.

Post Your Comments


Back to top button