Latest NewsNewsIndia

നിയന്ത്രണം നഷ്ടപ്പെട്ട ട്രെയിന്‍ അമിത വേഗത്തില്‍ 35 കി.മീ പിന്നോട്ടോടി ; ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ

തുടര്‍ന്ന് ട്രെയിന്‍ പിറകോട്ട് ഓടുകയായിരുന്നു

ന്യൂഡല്‍ഹി : നിയന്ത്രണം നഷ്ടപ്പെട്ട ട്രെയിന്‍ അമിത വേഗത്തില്‍ 35 കി.മീ പിന്നോട്ടോടി. ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ട പൂര്‍ണഗിരി ജന്‍ശതാബ്ദി എക്‌സ്പ്രസാണ് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ടോടിയത്. തുടര്‍ന്ന് ട്രെയിന്‍ ഉത്തരാഖണ്ഡിലെ ഖട്ടിമ സ്‌റ്റേഷനിലെത്തിയ ശേഷമാണ് നിര്‍ത്താന്‍ സാധിച്ചത്. അമിത വേഗത്തില്‍ ട്രെയിന്‍ പിറകോട്ട് സഞ്ചരിക്കുന്നതിന്റെ ഞെട്ടിപ്പിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ട്രാക്കിലുണ്ടായിരുന്ന മൃഗവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ലോക്കോ പൈലറ്റ് വേഗത കുറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ പിറകോട്ട് ഓടുകയായിരുന്നു. ട്രെയിന്‍ ഖട്ടിമയില്‍ നിര്‍ത്തിയ ശേഷം യാത്രക്കാരെ ബസുകളില്‍ നിശ്ചിത സ്ഥലങ്ങളിലെത്തിച്ചു. ഉത്തര്‍പ്രദേശിലെ പിലിബിത്തില്‍ നിന്ന് വിദഗ്ധ സംഘം ഖട്ടിമയിലെത്തി തീവണ്ടി പരിശോധനാ വിധേയമാക്കും. സാങ്കേതിക പ്രശ്‌നമാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Post Your Comments


Back to top button