ന്യൂയോർക്ക് > ആർട് ലവേഴ്സ് ഓഫ് അമേരിക്ക (ALA) യുടെ പ്രൊജക്റ്റ് ആയ 'അല അക്കാദമി'യുടെ മലയാള ഭാഷ പഠന പദ്ധതിക്ക് തുടക്കമായി. വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉദ്‌ഘാടനം നിർവഹിച്ചു. മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ സുജ സൂസൻ ജോർജ് , ഹയർ സെക്കന്ററി കൗൺസിൽ വൈസ് ചെയർമാൻ ഡോക്ടർ രാജൻ ഗുരുക്കൾ എന്നിവർ ആശംസകളേകി.
കേരള ഗവണ്മെന്റിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ നടത്തുന്ന ഭൂമി മലയാളം പ്രൊജെക്ടുമായി ചേർന്നാണ് പദ്ധതിയുടെ പ്രവർത്തനം.
2021-2022-ിലെ ക്ലാസുകൾ ഈ വര്ഷം മാർച്ച് 20ിനു തുടങ്ങി 2022 ഫെബ്രുവരിയിൽ അവസാനിക്കുന്നു .
അമേരിക്കൻ മലയാളികളിലെ പുതു തലമുറയിലേക്ക് മലയാള ഭാഷയെയും സാഹിത്യത്തെയും എത്തിക്കുക എന്നതോടൊപ്പം അന്യദേശങ്ങളിൽ വളർന്നു വരുന്ന തലമുറയ്ക്ക് കേരളത്തിന്റെ സംസ്കാരവും ചരിത്രവും മലയാളത്തിലൂടെ പരിചയപ്പെടുത്തുക എന്നതാണ് അല അക്കാദമിയുടെ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സൂമിലും ഫെസ്ബൂക് ലൈവിലുമായി നിരവധി ആളുകൾ പങ്കെടുത്ത ഉദ്‌ഘാടന ചടങ്ങിൽ, അലയുടെ നാഷണൽ പ്രസിഡന്റ് ഷിജി അലക്സ് അദ്ധ്യക്ഷനായി. നാഷണൽ സെക്രട്ടറി സ്വാഗതം ആശംസിക്കുകയും ചെയ്തു.
അല അക്കാദമിയുടെ പ്രസിഡന്റ് ലീസ മാത്യു, വൈസ് പ്രസിഡന്റ് സുനിൽ പുനത്തിൽ, ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ശ്യാംനാഥ്, ഡയറക്ടർ ഓഫ് ഹ്യൂമൻ റിസോഴ്സസ് സിജിത്, ഡയറക്ടർ ഓഫ് ഫിനാൻസ് മധു ബാലചന്ദ്രൻ , ഡയറക്ടർ ഓഫ് ഐ റ്റി ഹേമന്ത് ഹേമന്ത് , പ്രിൻസിപ്പൽ ആർഷ അഭിലാഷ്, വൈസ് പ്രിൻസിപ്പൽ സൂനജ അജിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..