Latest NewsNewsIndiaInternational

പ്രതിരോധ രംഗത്ത് കുതിപ്പായി ‘മേക്ക് ഇൻ ഇന്ത്യ’; ഇന്ത്യയും ഇസ്രായേലും മിസൈൽ സാമഗ്രികൾ കൈമാറി

പ്രതിരോധ മേഖലയിൽ കരുത്താർജിക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. മീഡിയം റേഞ്ചിലുള്ള ഉപരിതല- ഭൂതല മിസൈൽ സംവിധാനം നിർമ്മിക്കുന്നതിനുള്ള സാമഗ്രികൾ ഇസ്രായേൽ ഇന്ത്യൻ കരസേനയ്ക്കും വ്യോമസേനയ്ക്കും കൈമാറി. സാമഗ്രികൾ അടങ്ങിയ ആയിരം കിറ്റുകളാണ് കൈമാറിയത്.

ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി, മിസൈലുകളുടെ നിർമ്മാണത്തിനായി പൂനൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കല്യാണി സ്ട്രാറ്റജിക് സിസ്റ്റം ലിമിറ്റഡും, ഇസ്രായേൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം ലിമിറ്റഡുമാണ് കൈകോർത്തിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഇന്ത്യൻ സേനകളുമായി പങ്കാളിത്തമുണ്ടെന്ന് റഫേൽ ഡിഫൻസ് സിസ്റ്റം മിസൈൽ വിഭാഗം മേധാവി ബ്രിഗേഡിയർ. ജനറൽ പിനാസ് യുംഗ്മാൻ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യയ്ക്കായുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള മികച്ച തെളിവാണ് മിസൈൽ കിറ്റുകൾ. കിറ്റുകളുടെ നിർമ്മാണത്തിലൂടെ സൈന്യത്തെ സഹായിക്കുക മാത്രമല്ല, മറിച്ച് പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതിയെന്ന ഇന്ത്യയുടെ ലക്ഷ്യത്തെ സഹായിക്കുക കൂടിയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മിസൈൽ സാമഗ്രികൾ നിർമ്മിക്കുന്നതിനായി ഹൈദരാബാദിലെ ഗച്ചിബോവ്‌ളിയിൽ കല്യാണി റഫൽ അഡ്വാൻസ് സിസ്റ്റംസ് (കെആർഎഎസ്) പ്രത്യേക കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ നിർമ്മിക്കുന്ന മിസൈൽ സാമഗ്രികൾ കൂടുതൽ നവീകരണങ്ങൾക്കായി ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിലേക്ക് അയക്കും.

Related Articles

Post Your Comments


Back to top button