KeralaLatest NewsNews

ജനങ്ങളുടെ ആവശ്യങ്ങള്‍ സാധിച്ച്‌ കൊടുക്കേണ്ട പാര്‍ട്ടിയാണ് ബിജെപി; പ്രവര്‍ത്തന രീതി മാറണമെന്ന ആവശ്യവുമായി ഒ രാജഗോപാല്‍

കോഴിക്കോട് : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ പ്രവര്‍ത്തന രീതി ഇങ്ങനെപോരെന്ന് ഓര്‍മ്മിപ്പിച്ച്‌ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ പ്രവര്‍ത്തനരീതി മാറണം. വെറുതെ കുറ്റം പറയലും ആവശ്യം ഉന്നയിക്കലുമല്ല ജനങ്ങളുടെ ആവശ്യങ്ങള്‍ സാധിച്ച്‌ കൊടുക്കേണ്ട പാര്‍ട്ടിയാണ് ബി ജെ പിയെന്നും രാജഗോപാല്‍ ഓര്‍മ്മിപ്പിച്ചു. ഉത്തരവാദിത്തബോധം പ്രവര്‍ത്തകര്‍ക്കുണ്ടാകണമെന്നും രാജഗോപാല്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സുരേന്ദ്രന്‍ വഹിച്ച പങ്ക് മാനിച്ചുകൊണ്ടാണ് അദ്ദേഹത്തിന് രണ്ട് സീറ്റ് നല്‍കിയത്. ഭക്തജനങ്ങളുടെ പിന്തുണ നല്ലതുപോലെ കിട്ടുന്നുണ്ട്. ആരുടേയും കൂട്ടിന്റെ ആവശ്യമൊന്നുമില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കി.

Read Also : ഭക്തര്‍ക്കിടയിലൂടെ ബാഗും കൂളിംഗ് ഗ്ലാസും ധരിച്ച്‌ ആചാര ലംഘനത്തിനായി പോകുന്ന യുവതി; പരസ്യം പിന്‍വലിച്ച്‌ യുഡിഎഫ്

ഒരു കൂട്ടുകെട്ടിനെപ്പറ്റിയും തനിക്ക് വിവരമില്ല. പാര്‍ട്ടിയില്‍ ഒരു നേതൃത്വ പ്രശ്‌നവുമില്ല. ബാലശങ്കറിനെ നന്നായി അറിയാം. ഞങ്ങള്‍ ചങ്ങാതിമാരാണ്. ഡല്‍ഹിയില്‍ ഒരുപാട് കാലം ഒരുമിച്ചുണ്ടായതാണ്. കോണ്‍ഗ്രസോ കമ്മ്യണിസ്റ്റോ ആയി ബിജെപിയ്‌ക്ക് യാതൊരു കൂട്ടുകെട്ടുമില്ല. നമ്മളെന്തായാലും ജയിക്കില്ല, കമ്മ്യൂണിസ്റ്റുകാരെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണം എന്ന രീതിയില്‍ വോട്ട് ചെയ്യുന്ന കാലമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ സ്വന്തം കാലിലാണ് പാര്‍ട്ടി നില്‍ക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.

Related Articles

Post Your Comments


Back to top button