KeralaLatest NewsNews

എന്ത് നാടകം കളിച്ചാലും നേമത്ത് വി.ശിവന്‍കുട്ടി ജയിക്കും : എ.വിജയരാഘവന്‍

ബിജെപിയുമായുള്ള കോണ്‍ഗ്രസിന്റെ രഹസ്യ ബന്ധം മറച്ചു വെയ്ക്കാനുള്ള നാടകമാണ് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും വിജയരാഘവന്‍ പറയുന്നു

എന്ത് നാടകം കളിച്ചാലും നേമത്ത് വി.ശിവന്‍കുട്ടി ജയിക്കുമെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. കോണ്‍ഗ്രസിന്റെ പ്രകടമായ മൃദു ഹിന്ദുത്വം മറച്ചു വെയ്ക്കാനുള്ള നാടകമാണ് നേമത്ത് നടക്കുന്നതെന്നും എ.വിജയരാഘവന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള കോണ്‍ഗ്രസിന്റെ രഹസ്യ ബന്ധം മറച്ചു വെയ്ക്കാനുള്ള നാടകമാണ് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും വിജയരാഘവന്‍ പറയുന്നു.

ഒരിക്കല്‍ ചക്ക വീണ് മുയല്‍ ചത്തെന്ന് കണ്ട് വീണ്ടും കോണ്‍ഗ്രസ് ഈ നെറികേടിന് ഇറങ്ങരുത്. മൃദുഹിന്ദുത്വ നിലപാട് ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ എന്നുള്ളതാണ് പ്രശ്‌നം. കഴിഞ്ഞ അഞ്ചു വര്‍ഷവും ഓരോ വിഷയങ്ങളിലും ബിജെപിക്കൊപ്പമായിരുന്നു കോണ്‍ഗ്രസ്. ഒരു കാലത്തും ആര്‍എസ്എസിനെയോ ബിജെപിയെയോ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ലെന്നും വിജയരാഘവന്‍ പറയുന്നു.

മതന്യൂനപക്ഷങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപിയെ ജയിപ്പിച്ച് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് കോണ്‍ഗ്രസ് കളങ്കമുണ്ടാക്കി. നേമത്തെ സഹായത്തിന് ബിജെപി മറ്റിടങ്ങളില്‍ കോണ്‍ഗ്രസിന് പ്രത്യുപകാരം ചെയ്യുകയും ചെയ്‌തെന്നും എ.വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നു.

Related Articles

Post Your Comments


Back to top button