Latest NewsNewsIndiaInternational

ഇനി ഫേസ്ബുക്കിൽ എഴുതുന്നവർക്കും പണം; വിശദ വിവരങ്ങൾ ഇങ്ങനെ

ഇനി ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഏഴുതുന്നവര്‍ക്കും പണം ലഭിക്കും. സ്വതന്ത്ര എഴുത്തുകാര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ന്യൂസ് ലെറ്ററെന്ന പുതിയ പ്ലാറ്റ്‌ഫോം ഫേസ്ബുക്ക് അവതരിപ്പിച്ചു. ഇതിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര എഴുത്തുകാര്‍ക്കും തങ്ങള്‍ ഫേസ്ബുക്കില്‍ ഏഴുതുന്ന പോസ്റ്റുകളിലൂടെ പണം സമ്പാദിക്കാം.

സബ്സ്‌ക്രിപ്ഷനുകള്‍ വഴിയാണ് ന്യൂസ് ലെറ്ററില്‍ എഴുതുന്നവര്‍ക്ക് നല്‍കാനുള്ള പണം ഫേസ്ബുക്ക് കണ്ടെത്തുക. ന്യൂസ് ലെറ്ററില്‍ പൂര്‍ണമായ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. അതിനാല്‍ തന്നെ സ്വതന്ത്ര എഴുത്തുകാരും, മാധ്യമപ്രവര്‍ത്തകരും ഈ പ്ലാറ്റ്‌ഫോമിലേക്ക് ചുവടുമാറാന്‍ ഒരുങ്ങുകയാണ്.

ഫേസ്ബുക്കിന്റെ മറ്റ് പേജുകളുമായി ഈ പ്ലാറ്റ്‌ഫോം സംയോജിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ന്യൂസ് ലെറ്ററിൽ കണ്ടന്റ് എഴുതുന്നവര്‍ക്ക് വായനക്കാരുമായി ഇടപഴകുന്നതിന് ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനും അവസരമൊരുക്കും. ഇതിലൂടെ എഴുത്തുകാരനും വായനക്കാരനും പരസ്പരം സംവധിക്കാനുള്ള ഒരിടമാണ് ഫേസ്ബുക്ക് ഒരുക്കുന്നത്. ന്യൂസ്‌ വെബ്‌സൈറ്റുകള്‍ക്കുള്ള ഫേസ്ബുക്ക് ഇന്‍സ്റ്റന്റുകള്‍ നിര്‍ത്തലാക്കി പുതിയൊരു വാര്‍ത്ത സംവിധാനം കെട്ടിപ്പെടുക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്.

Post Your Comments


Back to top button