കരിപ്പൂർ
അനധികൃതമായി കടത്തിയ 2.15 കിലോ സ്വർണവും 19 ലക്ഷംരൂപയുടെ വിദേശ കറൻസിയും കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. സ്വർണത്തിന് 98 ലക്ഷം രൂപ വിലവരും. നാല് യാത്രക്കാരിൽനിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഇവ പിടികൂടിയത്. എയർ ഇന്ത്യാ എക്സ്പ്രസിന്റെ റിയാദ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയിൽനിന്നാണ് 736 ഗ്രാം സ്വർണം പിടിച്ചത്. ശരീരത്തിൽ ഒളിച്ചുവച്ചാണ് കൊണ്ടുവന്നത്.
ദുബായിൽനിന്നെത്തിയ മലപ്പുറം സ്വദേശിയിൽനിന്ന് 1110 ഗ്രാമും കാസർകോട് സ്വദേശിയായ യുവതിയിൽനിന്ന് 302 ഗ്രാമും സ്വർണം പിടികൂടി. ഇരുവരും ബാഗേജിൽ ഒളിച്ചുവക്കുകയായിരുന്നു. ദുബായിൽനിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണ് വിദേശ കറൻസി പിടികൂടിയത്.
കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ ടി എ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണവും കറൻസിയും പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..