CinemaLatest NewsNewsBollywood

തന്റെ ബയോപിക്ക് അവതരിപ്പിക്കാൻ അനുയോജ്യ ആലിയ: രാഖി സാവന്ത്

തന്റെ ബയോപിക്കിൽ അഭിനയിക്കാൻ അനുയോജ്യയായ നടി ആലിയ ഭട്ട് എന്ന് ബോളിവുഡ് താരം രാഖി സാവന്ത്. ആലിയ വളരെ ധൈര്യശാലിയും ആരെയും ഭയപ്പെടാത്തവളുമാണ്. തന്നെ അവതരിപ്പിക്കുന്ന അഭിനേത്രിക്കും ആ ഗുണങ്ങളാണ് വേണ്ടതെന്നും രാഖി വ്യക്തമാക്കി. ‘ ഞാൻ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകളിയുടെ കടന്നുപോയവളാണ്. പക്ഷെ അതൊന്നും എന്റെ മതിപ്പിനെ ഇല്ലാതാക്കാൻ അനുവദിച്ചില്ല. എന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ പ്രശ്നങ്ങളെയും വളരെ ബുദ്ധിപൂർവമാണ് നേരിട്ടത്’. രാഖി പറഞ്ഞു.

നേരത്തെ എഴുത്തുകാരൻ ജാവേദ് അക്തർ തന്റെ ജീവിതകഥ സിനിമയാക്കാൻ സമീപിച്ചെന്നും രാഖി പറഞ്ഞിരുന്നു. ശേഷം ജാവേദ് അക്തറും ഇത് സ്ഥിരീകരിച്ചിരുന്നു. “നാലോ വർഷങ്ങൾക്ക് മുൻപ് തങ്ങൾ ഒരേ വിമാനത്തിൽ സഞ്ചരിച്ചിരുന്നു, അന്നാണ് അവർ അവരുടെ കുട്ടികാലത്തെ കുറിച്ച് തന്നോട് പറഞ്ഞത്. അന്ന് രാഖിയുടെ ജീവിതത്തെക്കുറിച്ച് എന്നെങ്കിലും തിരക്കഥ എഴുതുമെന്ന് അവരോട് പറഞ്ഞിരുന്നുവെന്നും ജാവേദ് അക്തർ വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button