17 March Wednesday

ബിജെപി ശൈലി മാറ്റണമെന്ന്‌ ഒ രാജഗോപാൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 17, 2021


 കോഴിക്കോട്> സംസ്ഥാനത്ത്‌ ബിജെപിയുടെ  പ്രവർത്തന രീതി മാറ്റണമെന്ന്‌ മുതിർന്ന നേതാവ്‌ ഒ രാജഗോപാൽ എംഎൽഎ.

അധികാരമുള്ള പാർടി എന്ന നിലയിൽ പ്രവർത്തനശൈലിയിൽ മാറ്റം ആവശ്യമാണ്‌. വെറുതെ കുറ്റം പറയുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്‌താൽ പോര. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള  ചുമതല കൂടി പാർടിക്കുണ്ട്‌.

ബിജെപി ജയിക്കാനാണ്‌ മത്സരിക്കുന്നത്‌. ആരുമായും കൂട്ടുകെട്ടില്ല–-രാജഗോപാൽ വാർത്താലേഖകരോട്‌ പറഞ്ഞു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top