കാസർകോട് > കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സുധാകരന്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റിനെ വെക്കാന്‍ കെപിസിസി പ്രസിഡന്റിന് വാതരോഗമില്ല. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച നേതാവാണ് സുധാകരനെന്നും ഉണ്ണിത്താന്‍ 'മീഡിയാവണ്‍' ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിടാന്‍ താല്‍പര്യമുണ്ടെന്ന് സുധാകരന്‍ പി സി ചാക്കോയോട് പറഞ്ഞിട്ടുണ്ടങ്കില്‍ പിന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് താന്‍ യാതൊരു വിലയും നല്‍കുന്നില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. സുധാകരന് സ്വാധീനമുള്ള കാലത്ത്, അദ്ദേഹത്തിന് സ്വാധീനമുള്ളവരെ മാത്രമേ സ്ഥാനാര്‍ഥികളാക്കിയിരുന്നുള്ളു എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..