കൊച്ചി> ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പി സി തോമസ് എൻഡിഎ വിട്ടു. പിജെ ജോസഫ് വിഭാഗത്തിന്റെ കേരള കോൺഗ്രസ് പാർടിയിൽ ഇന്ന് ലയിക്കും.
ലയനശേഷം പി ജെ ജോസഫ് ചെയർമാനും പി സി തോമസ് ഡെപ്യൂട്ടി ചെയർമാനും മോൻസ് ജോസഫ് വൈസ് ചെയർമാനുമാകും. കടത്തുരുത്തിയിൽ നടക്കുന്ന യോഗത്തിലാണ് ലയന പ്രഖ്യാപനം നടത്തുക.
എൻഡിഎ മുന്നണിക്കുള്ളിൽ മാന്യമായ പരിഗണന ലഭിച്ചില്ലെന്ന് തോമസ്‌പറഞ്ഞു. ക.ഇഞ്ഞ തവണ നാലുസീറ്റിൽ മത്സരിച്ചിരുന്നു. ഇത്തവണ ഒരു സീറ്റ്‌പോലും തന്നില്ല. ലയന ശേഷം പാർടിസ്‌ഥാനാർഥികൾക്കായി സൈക്കിൾ ചിഹ്‌നത്തിന് അപേക്ഷ നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..