KeralaLatest NewsNews

ജയം ഉറപ്പിക്കാന്‍ രണ്ടും കല്‍പ്പിച്ച് ധര്‍മജന്‍

കോഴിക്കോട്: എന്ത് വന്നാലും ജയം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടനും ബാലുശ്ശേരി നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ ധര്‍മജന്‍ ബോള്‍ഗാട്ടി. ഇതിന്റെ ഭാഗമായി ധര്‍മജന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു. കോഴിക്കോട് നോര്‍ത്തില്‍ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷനുമായ കെ.എം അഭിജിത്, കുന്ദമംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ദിനേശ് പെരുമണ്ണ, കെ.രാഘവന്‍ എം.പി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Read Also : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തര്‍ക്കം പുതിയ തലത്തിലേയ്ക്ക്, തങ്ങളുടെ തീരുമാനം അറിയിച്ച് എ.ഐ.സി.സി

തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് സ്ഥാനാര്‍ത്ഥികള്‍ കാന്തപുരത്തെ സന്ദര്‍ശിച്ചത്. ബാലുശ്ശേരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധര്‍മജന്‍ റോഡ്‌ഷോ നടത്തി. ധര്‍മ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയില്‍ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി. പൂനൂരില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളാണ് അണിനിരന്നത്

 

Related Articles

Post Your Comments


Back to top button