KeralaLatest NewsNews

എം.എല്‍.എ ശമ്പളത്തിൽ ഒരു ചില്ലിക്കാശ് പോലും തന്റെ മക്കള്‍ക്കോ കുടുംബത്തിനോ നല്‍കില്ല; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കൊണ്ടോട്ടിയിലെ ഒരു തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് സുലൈമാന്‍ ഹാജിയുടെ വാഗ്ദാനങ്ങള്‍.

നിയമസഭാ തെരഞ്ഞെടുപ്പിന് ചൂട് പിടിച്ച പ്രചാരണത്തിലാണ് സ്ഥാനാർത്ഥികൾ. വിജയിച്ചാല്‍ ഗള്‍ഫില്‍ പോകാനുദ്ദേശിക്കുന്നവര്‍ക്കെല്ലാം വിദേശത്ത് ജോലി വാങ്ങിച്ചുകൊടുക്കുമെന്ന് കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം. കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജിയാണ് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്.

” ദുബൈയിലും സൗദി അറേബ്യയിലുമുള്ള തന്റെ കമ്പനികളിലെല്ലാം റിക്രൂട്ട്‌മെന്റ് നടത്തി വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്കൊല്ലാം ജോലി വാങ്ങിച്ചുകൊടുക്കുമെന്ന് ഉറപ്പുതരുന്നു. സമ്പത്തിന്റെയും ബിസിനസ് ലാഭത്തിന്റെയും മൂന്നില്‍ ഒരു ഭാഗം മണ്ഡലത്തിലെ മുഴുവന്‍ ജനതക്കും നല്‍കും. എം.എല്‍.എ ആയാല്‍ ലഭിക്കുന്ന ശമ്ബളവും അലവന്‍സുമെല്ലാം മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കും. ഇതില്‍ നിന്ന് ഒരു ചില്ലിക്കാശ് പോലും തന്റെ മക്കള്‍ക്കോ കുടുംബത്തിനോ നല്‍കില്ല.” സ്ഥാനാര്‍ത്ഥി പറയുന്നു.

read also:ബംഗാളില്‍ ബി.ജെ.പിയുടെ രഥയാത്രയിലെ ബസ് തകര്‍ത്തു, സ്ഥലത്ത് വൻ സംഘർഷം

കൊണ്ടോട്ടിയിലെ ഒരു തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് സുലൈമാന്‍ ഹാജിയുടെ വാഗ്ദാനങ്ങള്‍.

Related Articles

Post Your Comments


Back to top button