മനാമ > ബഹ്‌റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ 'ഒന്നാണ് കേരളം ഒന്നാമതാണ് കേരളം' കേരള നിയമ സഭാ തിരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു. ബഹ്‌റൈന്‍ പ്രതിഭ ആസ്ഥാനത്തു നടന്ന പ്രകാശന ചടങ്ങില്‍ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്താണ് ലോഗോ പ്രകാശനം ചെയ്തത്.
തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം ഉറപ്പുവരുത്താനുള്ള വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കും. ജില്ലകള്‍ കേന്ദ്രീകരിച്ചും എല്ലാ നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും കൂട്ടായ്മകള്‍ രൂപീകരിച്ചാണ് പ്രവാസമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലാ കൂട്ടായ്മകളുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ ആയി ഈ ആഴ്ച നടക്കും. നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഘടകകക്ഷി നേതാക്കള്‍ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലകളിലെ സ്ഥാനാര്‍ത്ഥികള്‍ പ്രവാസികളും ആയി ഇതില്‍ സംവദിക്കും.
സോഷ്യല്‍ മീഡിയ പ്രചാരണം, റൂം സന്ദര്‍ശനം തുടങ്ങി നിരവധി പ്രചാരണ പരിപാടികള്‍ ആണ് ഇടതുപക്ഷ കൂട്ടായ്മ ആവിഷ്‌ക്കരിച്ചിരിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുന്ന പോസ്റ്റുകള്‍ തയ്യാറാക്കി പ്രചാരണം തുടങ്ങി.
എല്‍ഡിഎഫിന്റെ പ്രവാസ മേഖലയിലെ വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കളായ സുബൈര്‍ കണ്ണൂര്‍, ഫൈസല്‍ എഫ്എം, ഷാജി മുതല, മൊയ്ദീന്‍ കുട്ടി പുളിക്കല്‍, കാസിം മലഞ്ചല്‍, പ്രതിഭ സെക്രട്ടറി ലിവിന്‍ കുമാര്‍, പ്രസിഡന്റ് കെഎം സതീഷ്, ട്രഷറര്‍ മഹേഷ് മൊറാഴ, ഡി സലിം, നിതിന്‍രാജ് കൊല്ലം, റഫീഖ് അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..