യാങ്കൂൺ
സൈനിക അട്ടിമറിക്കെതിരെ പ്രക്ഷോഭം രൂക്ഷമായ യാങ്കൂണിലെ ആറ് ടൗൺഷിപ്പിൽ മ്യാന്മർ സൈന്യം പട്ടാളനിയമം ഏർപ്പെടുത്തി. ഒന്നര മാസംമുമ്പ് നടന്ന അട്ടിമറിക്കുശേഷം പ്രക്ഷോഭകർക്കെതിരെ സൈന്യം കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. എന്നാല്‍, ആദ്യമായാണ് പട്ടാളനിയമം ഏർപ്പെടുത്തുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്‌റ്റേറ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് കൗൺസിലിന്റെ നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
ജനാധിപത്യ പുനഃസ്ഥാപനത്തിനായി സമരംചെയ്ത പന്ത്രണ്ടിലേറെപ്പേരെ സൈന്യം ഇവിടെ വെടിവച്ച് കൊന്നിരുന്നു. യാങ്കൂണിൽമാത്രം 34 പേരെയാണ് സൈന്യം വധിച്ചത്. ഞായറാഴ്ച സൈന്യം വധിച്ച 38 പേരിൽ 22ഉം ഹ്ലെയിങ് താർ യാറിലായിരുന്നു. നൂറോളം പ്രക്ഷോഭകര്‍ ഇതിനോടകം കൊല്ലപ്പെട്ടു. അടിച്ചമർത്തൽ വകവയ്‌ക്കാതെയും പ്രതിഷേധം ശക്തമാകുന്നത് കണക്കിലെടുത്താണ് പുതിയ നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..