Latest NewsNewsGulfOman

മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കാരപ്പറമ്പ് മരക്കാംപൊയില്‍ വീട്ടില്‍ രാജേഷ്(50)ആണ് മരിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു ഉണ്ടായത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു.

റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ച ശേഷം ഖൗല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അല്‍ അന്‍സാബ് മോഡേണ്‍ ഒമാന്‍ ബേക്കറി ജീവനക്കാരനായിരുന്നു ഇദ്ദേഹം. പിതാവ്: ശ്രീധരന്‍, മാതാവ്: വിമല, ഭാര്യ: ഷാലി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Related Articles

Post Your Comments


Back to top button