അഹമ്മദാബാദ്
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ട്വന്റി–-20 മത്സരം ഇന്ന് രാത്രി ഏഴിന് മൊട്ടേര സ്‌റ്റേഡിയത്തിൽ നടക്കും. ഇരുടീമുകളും ഓരോ കളി ജയിച്ചു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുളളത്.
ആദ്യ കളി ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാമത്തേത് ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു. ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി ഫോമിലേക്കുയർന്നതാണ് ഇന്ത്യക്ക് ആശ്വാസമായത്. അരങ്ങേറ്റക്കാരൻ ഇഷാൻ കിഷനും പ്രതീക്ഷ നൽകി. കോഹ്‌ലി 73 റണ്ണെടുത്തു. ഓപ്പണറായി ഇറങ്ങിയ ഇരുപത്തിരണ്ടുകാരൻ ഇഷാൻ 32 പന്തിലാണ് 56 റൺ നേടിയത്. അഞ്ച് ഫോറും നാല് സിക്‌സറും പറത്തിയ ഇഷാൻ കളിയിലെ താരമായി.ഇന്നത്തെ കളിയിലും ഇഷാൻ ഓപ്പണറാകും. രോഹിത് ശർമ തിരിച്ചെത്താനാണ് സാധ്യത. രണ്ട് കളിയിലും പരാജയപ്പെട്ട കെ എൽ രാഹുൽ പുറത്തിരിക്കാനാണ് സാധ്യത. ആദ്യ കളിയിൽ ഒരു റണ്ണെടുത്ത രാഹുൽ രണ്ടാമത്തേതിൽ പൂജ്യത്തിന് പുറത്തായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..