KeralaLatest NewsNewsIndia

ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കും; പിന്തുണയ്ക്കാൻ യു ഡി എഫ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാനൊരുങ്ങുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി യു ഡി എഫ്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ യു ഡി എഫ് പിന്തുണയ്ക്കുമെന്ന് പാലക്കാട് ഡി സി സി. നീതി നിഷേധത്തിന് എതിരായ പോരാട്ടത്തില്‍ പിന്തുണ നല്‍കണമെന്ന് വി കെ ശ്രീകണ്ഠന്‍ എം പി ആവശ്യപ്പെട്ടു.

Also Read:വികസന പദ്ധതികളേക്കാള്‍ മുഴങ്ങി കേള്‍ക്കുന്ന അഴിമതി കേസുകള്‍, കേരള രാഷ്ട്രീയത്തിന് തീരാത്ത കളങ്കം; ബിജെപി

ധർമ്മടത്താണ് മുഖ്യമന്ത്രിക്കെതിരെ പെൺകുട്ടികളുടെ അമ്മ മൽസരിക്കുന്നത്. തൃശൂരിൽ വെച്ചായിരുന്നു പ്രഖ്യാപനം. വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പെങ്കിലും പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക് ഇറങ്ങുമെന്നു കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പാലക്കാട്ടെ സമരപ്പന്തലില്‍ വച്ച് അമ്മ തല മുണ്ഡനം ചെയ്തത്.

Related Articles

Post Your Comments


Back to top button