KeralaLatest NewsNews

റിട്ട. വില്ലേജ് ഓഫിസറുടെ വീട്ടില്‍​ കള്ളനോട്ടും പ്രിന്‍ററും; മകളും കൂട്ടാളിയും പിടിയിൽ

ലാപ് ടോപ്പും പ്രിന്‍ററുമുള്‍പ്പെടെ ഉപകരണങ്ങള്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്

കരുനാഗപ്പള്ളി: സൂപ്പര്‍ മാര്‍ക്കറ്റില്‍ കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെ യുവതിയും കൂട്ടാളിയും പിടിയിലായ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പന്തളത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെ മുപ്പത്തിനാലുകാരിയായ ദീപ്തിയും കൂട്ടാളി ആദിനാട് തെക്ക് അമ്ബലത്തില്‍ വീട്ടില്‍ താഹ നിയാസും പോലീസ് പിടിയിൽ ആയിരുന്നു.

റിട്ട. വില്ലേജ് ഓഫിസറായ ശാന്തമ്മയുടെ മകള്‍ ആണ് ദീപ്തി. ഇവരുടെ വീട്ടില്‍നിന്ന് കള്ളനോട്ടും പ്രിന്‍ററും ലാപ്ടോപ്പും കണ്ടെടുത്തു. തഴവ തെക്കുംമുറി കിഴക്ക് ശാന്താഭവനത്തില്‍ റിട്ട. വില്ലേജ് ഓഫിസര്‍ ശാന്തമ്മയുടെ വീട്ടില്‍നിന്നാണ് 2000, 500, 200, 100 രൂപയുടെ കള്ളനോട്ട്, പ്രിന്‍റര്‍, ലാപ്ടോപ്, മഷി, പേപ്പര്‍ എന്നിവ പന്തളം പൊലീസ് പിടിച്ചെടുത്തത്​.

read also:സോമനാഥ് ക്ഷേത്രത്തെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത അക്രമികളെ പ്രശംസിച്ച് യു ട്യൂബർ ഇർഷാദ് റഷീദ്

ദീപ്തിയുടെ തഴവയിലെ വീട്ടില്‍ താങ്കളാഴ്ച രാത്രി നടന്ന പരിശോധനയിലാണ് കള്ളനോട്ടുകള്‍ കത്തിച്ച നിലയിലും ലാപ് ടോപ്പും പ്രിന്‍ററുമുള്‍പ്പെടെ ഉപകരണങ്ങള്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്. കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.ഐ അജുകുമാര്‍ പറഞ്ഞു.

Related Articles

Post Your Comments


Back to top button