കുവൈറ്റ് സിറ്റി> കുവൈറ്റിലെ സാമൂഹിക പ്രവർത്തകനും മനുഷ്യ സ്നേഹിയുമായിരുന്ന സഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ കുട(KUDA) അനുശോചിച്ചു. കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ജീവകാരുണ്യ, സാമൂഹിക പ്രശ്നങ്ങൾക്കും പരിഹാരം തേടുന്നതിന് മൂന്നു പതിറ്റാണ്ടിലേറെ കാലം മുൻപന്തിയിൽ നിന്ന് സാരഥ്യം വഹിച്ച ആളാണ് സഗീർ തൃക്കരിപ്പൂർ എന്ന് യോഗത്തിൽ പങ്കെടുത്തവർ അനുസ്‌മരിച്ചു.
കുവൈറ്റിലെ എല്ലാ കേരളാ ജില്ലാ അസോസിയേഷനുകളുടെയും പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും വിശിഷ്ടാഥിതികളും പങ്കെടുത്ത സൂം മീറ്റിങ്ങിൽ കുടയുടെ ജന.കൺവീനർ പ്രേംരാജ് അധ്യക്ഷനായി. കൺവീനർ മാർട്ടിൻ മാത്യു സ്വാഗതവും എം. എ. നിസാം നന്ദിയും പറഞ്ഞു. ഇല്യാസ് തോട്ടത്തിൽ , ജിനോ എം.കെ., മുബാറക് കാംമ്പ്രത് എന്നിവർ യോഗത്തിൻറെ ഏകോപനവും നിർവ്വഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..