Latest NewsIndia

ബംഗാളില്‍ ബി.ജെ.പിയുടെ രഥയാത്രയിലെ ബസ് തകര്‍ത്തു, സ്ഥലത്ത് വൻ സംഘർഷം

പരിക്കേറ്റ ഡ്രൈവറെ ആശുപതിയിൽ പ്രവേശിപ്പിച്ചു

ബംഗാളില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടത്തുന്ന രഥയാത്രയിലെ രഥമായി ഉപയോഗിച്ച ബസ് തകര്‍ത്തു. പുരുലിയ ജില്ലയിലെ ഒമ്ബത് മണ്ഡലത്തില്‍ രഥയാത്ര പര്യടനം നടത്തി മടങ്ങവേയാണ് ആക്രമണമുണ്ടായത്. ബസ് ഡ്രൈവറെ മര്‍ദിച്ചതായി ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു. പരിക്കേറ്റ ഡ്രൈവറെ ആശുപതിയിൽ പ്രവേശിപ്പിച്ചു.

read also: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി, സുരക്ഷ അതീവ പ്രധാനം

സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. തൃണമൂല്‍ പ്രവര്‍ത്തകരാണ് ബസ് തകര്‍ത്തതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ നേതാക്കള്‍ ആരോപണം തള്ളി. തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ റാലി ജില്ലയിലെ മൻബസാർ ഏരിയയിൽ നടന്നയുടനെ പുരുലിയയിലാണ് സംഭവം. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകാതിരിക്കാൻ പ്രദേശത്ത് കനത്ത പോലീസ് വിന്യാസം ഉണ്ട്.

Related Articles

Post Your Comments


Back to top button