Latest NewsNewsIndia

മമതയും രാഹുലും വരെ ഇപ്പോൾ ക്ഷേത്ര ദർശനം നടത്തുന്നു, ഇത് രാജ്യത്ത് വന്ന മാറ്റം, ബിജെപിയുടെ നേട്ടം; യോഗി ആദിത്യനാഥ്

ബംഗാളിൽ നിന്നും തൃണമൂൽ കോൺഗ്രസ് വിടവാങ്ങാൻ ഇനി 45 ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ പരാജയപ്പെടുമെന്നും ബി.ജെ.പി വൻ വിജയത്തോടെ സംസ്ഥാനത്ത് ആധിപത്യം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബംഗാളിൽ നടന്ന റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനി 45 ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളു. മെയ് രണ്ടിന് ശേഷം തൃണമൂൽ വിടവാങ്ങും എന്നത് തീർച്ചയാണെന്നും. ജയ് ശ്രീരാം വിളി മമതയ്ക്ക് വെറുപ്പുള്ളതാണെങ്കിലും താൻ ഇവിടെ വന്നപ്പോൾ എല്ലാവരും തന്നെ വരവേറ്റത് ജയ് ശ്രീരാം മുഴക്കിക്കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ക്ഷേത്ര ദർശനവുമായി നടക്കുന്ന മമതയെയും രാഹുലിനെയും അദ്ദേഹം പരിഹസിച്ചു. 2014 ൽ ബി.ജെ.പി അധികാരത്തിലെത്തുന്നതിന് മുൻപ് വരെ ക്ഷേത്ര ദർശനം നടത്തുന്നത് മതേതരത്വത്തിന് എതിരാണെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മമത ബാനർജിയും രാഹുൽ ഗാന്ധിയും വരെ ക്ഷേത്ര ദർശനം നടത്തുന്നു. ഇത് രാജ്യത്ത് വന്ന മാറ്റമാണെന്നും ബിജെപിയുടെ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button