NattuvarthaLatest NewsNews

വനിതാ ഡോക്ടറെ ഉറക്കഗുളിക കൊടുത്ത് മയക്കി മോഷണം; ജോലിക്കാരി പിടിയിൽ

തിരുവനന്തപുരം; വനിതാ ഡോക്ടറെ ഉറക്കഗുളിക കൊടുത്ത് മയക്കി സ്വർണവും പണവും മോഷ്ടിച്ച വീട്ടുജോലിക്കാരി പോലീസ് പിടിയിൽ. പത്തനംതിട്ട വാളിക്കോട് നെടിയപുരം കമ്മഞ്ചേരിൽ വീട്ടിൽ രഞ്ജന തോമസിനെ(44) ആണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 12ന് രാവിലെ 11നായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. ഉള്ളൂരിൽ താമസിക്കുന്ന വനിതാ ഡോക്ടറുടെ വീട്ടിൽ ഹോംനഴ്സായും വീട്ടുജോലികളും ചെയ്തു വന്നിരുന്ന രഞ്ജന തോമസ് ചായയിൽ ഉറക്കഗുളികകൾ കലക്കി നൽകുകയുണ്ടായി.

ഇതിന് പിന്നാലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവന്റെ വളയും 1500 രൂപയും മോഷ്ടിച്ച് കടന്നു കളയുകയുണ്ടായി. കഴിഞ്ഞ ദിവസം ജവഹർ നഗറിലെ വാടക വീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മോഷ്ടിച്ചെടുത്ത സ്വർണം പണയം വച്ച സ്ഥാപനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Related Articles

Post Your Comments


Back to top button