സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയെ ആട് ഇടിച്ചു വീഴ്ത്തുന്ന വീഡിയോ വൈറലാകുന്നു. സെൽഫി വീഡിയോയിൽ ചിരിച്ചു കൊണ്ട് പോസ് ചെയ്യുന്ന യുവതിയെയാണ് ആട് ഇടിച്ചു വീഴ്ത്തുന്നത്. ‘Thewildcapture’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്. വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതിന് തൊട്ടുപിന്നാലെ, നെറ്റിസൻമാർ നിരവധി കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
Read Also : റിയാദിൽ മദ്യവാറ്റ് കേന്ദ്രങ്ങള്‍ നടത്തിയ മലയാളികൾ അറസ്റ്റിൽ
അടുത്ത തവണ മൃഗങ്ങൾക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട പലരും യുവതിയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടായിരിക്കും എന്നും അഭിപ്രായപ്പെട്ടു. വൈറൽ വീഡിയോയിൽ ഗ്രാമപ്രദേശത്തെ ഒരു റോഡാണ് കാണുന്നത്. ആടിനെ കയറിൽ കെട്ടിയിട്ട നിലയിലാണ്. യുവതി വിവിധ മുഖഭാവങ്ങളിൽ സെൽഫി എടുക്കുന്നത് കാണുമ്പോൾ ആട് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നത് കാണാം. പെട്ടെന്ന്, തന്നെ ആട് യുവതിയെ പിന്തുടർന്ന് തലകൊണ്ട് ആക്രമിക്കുന്നത് കാണുന്നത്.
Post Your Comments