16 March Tuesday

താജ്മഹലിന്റെ പേര് താമസിയാതെ രാംമഹല്‍ എന്നാക്കി മാറ്റുമെന്ന് ബിജെപി എംഎല്‍എ

വെബ് ഡെസ്‌ക്‌Updated: Monday Mar 15, 2021

ന്യൂഡല്‍ഹി> താജ്മഹലിന്റെ പേര് താമസിയാതെ രാംമഹല്‍ എന്നാക്കി മാറ്റുമെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്.ആഗ്രയിലെ താജ്മഹല്‍ മുന്‍പ് ശിവക്ഷേത്രമായിരുന്നുവെന്ന് ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ സുരേന്ദ്ര സിംഗ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബെയ്രിയ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് സുരേന്ദ്രസിംഗ്. യോഗി ആദിത്യനാഥ് ഛത്രപതി ശിവജിയുടെ പിന്‍ഗാമിയാണ്. ഒരുകാലത്ത് മുസ്ലിം അധിനിവേശക്കാര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കാന്‍ സാധ്യമായ എല്ലാവഴികളും ഉപയോഗിച്ചു. എന്നാല്‍ ഇതെല്ലാം യോഗിയുടെ ഭരണത്തിലെ ഉത്തര്‍പ്രദേശിന്റെ സുവര്‍ണ കാലഘട്ടത്തില്‍ മാറുമെന്നും എംഎല്‍എ പറഞ്ഞു.

നേരത്തെയും സുരേന്ദ്ര സിംഗ് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ സംസ്‌കാരശീലരായി വളര്‍ത്തിയാല്‍ പീഡനമുണ്ടാകില്ലെന്നാണ് ഹാഥ്രസ് സംഭവത്തെക്കുറിച്ച് സുരേന്ദ്ര സിംഗ് പറഞ്ഞത്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top